(www.anoornews.in)എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാറാൽ ആച്ചുകുളങ്ങരയിലെ എ.രമേശനെ (63) 17 വർഷം കഠിന തടവിനും 20,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഏഴുമാസംകൂടി കഠിന തടവ് അനുഭവിക്കണമെന്ന് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി. ജലജാറാണി വിധിയിൽ പറഞ്ഞു.



സൈക്കിൾ ഓടിക്കുകയായിരുന്ന കുട്ടി പ്രതിയുടെ സൈക്കിൾ റിപ്പയർ ഷോപ്പിന് മുൻപിൽ നിർത്തിയപ്പോൾ കൈപിടിച്ച് കടയുടെ ഉള്ളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ന്യൂമാഹി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന മഹേഷ് കണ്ടമ്പേത്ത്, ഇൻസ്പെക്ടർ ആയിരുന്ന പി.വി. രാജൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.പ്രീത കുമാരി ഹാജരായി.
62-year-old man from Paral who molested an eight-year-old boy gets 17 years in prison and a fine of Rs 20,000
